കയ്പമംഗലം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പെരിഞ്ഞനത്ത് നടത്തിയ പച്ചക്കറി കൃഷി വിളവെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഇ.ആർ. ഷീല അദ്ധ്യക്ഷനായി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജ്യോതി പി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എ. കരീം, പെരിഞ്ഞനം കൃഷി അസിസ്റ്റന്റ് സുദർശിനി, അബ്ദുൾ കരീം വെലിപറമ്പിൽ, പ്രശോഭ് തുടങ്ങിയവർ സംസാരിച്ചു. തോട്ടപ്പുറത്ത് റിജേഷാണ് പയർ, ചീര, വഴുതന, തക്കാളി, കാബേജ്, കോളിഫ്‌ളവർ, ചുരക്ക തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്.