ചേലക്കര: വെങ്ങാനെല്ലൂർ പട്ടരുതൊടിയിൽ ഭാസ്‌കരന്റെ ഭാര്യ സുശീല(59)യെ കിണറ്റിൽ വീണുമരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ടാണ് കിണറ്റിൽ വീണുമരിച്ച നിലയിൽ കണ്ടെത്തിയത്. വടക്കാഞ്ചേരിയിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ചേലക്കര പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മകൻ: ബനേഷ് ലാൽ. മരുമകൾ: റീജ.