ചാലക്കുടി: അടിപിടിക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന് ആരോപിച്ച് കൊരട്ടിയിൽ കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. സി.പി.എമ്മുകാരനായ പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
ചാലക്കുടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എബി ജോർജ് മാർച്ച് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ബോബി മാനുവൽ അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് ദേശീയ കോ- ഓർഡിനേറ്റർ ഷോൺ പെല്ലിശേരി, ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യൻ, ഫിൻസോ തങ്കച്ചൻ, ജയൻ കട്ടപ്പുറം തുടങ്ങിവയർ സംസാരിച്ചു.