കൊടുങ്ങല്ലൂർ: സി.പി.ഐ ലോക്കൽ സെക്രട്ടറി എം.എ. അനിൽകുമാർ, സഹോദരി ഭർത്താവ് തറയിൽ തമ്പി എന്നിവരുടെ വീടുകൾക്കും വാഹനങ്ങൾക്കും നേരെ ആക്രമണം നടത്തിയത് ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സി.പി.ഐ ആരോപിച്ചു. വിഷയത്തിൽ പൊലീസ് വിശദമായി അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ കയ്പമംഗലം മണ്ഡലം സെക്രട്ടറി ടി.കെ. സുധീഷ് ആവശ്യപ്പെട്ടു.