mullappilly

തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സംഭവിച്ച വീഴ്ച മനസിലാക്കി അതിൽ നിന്നും പാഠം ഉൾക്കൊണ്ട് വിജയത്തിനായി മുന്നോട്ടുപോകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജില്ലയിൽ എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസയുടെ സാന്നിദ്ധ്യത്തിൽ കൂടിയ ജില്ലാതല നേതാക്കളുടെ അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി.

തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാനാവാത്തതിൽ ദുഃഖിച്ചിരിക്കാതെ ഇടത് ജനാധിപത്യ മുന്നണിയുടെ ജനദ്രോഹ നടപടികൾക്കെതിരെയുള്ള പോരാട്ടത്തിൽ അണിചേരാൻ ഓരോ കോൺഗ്രസ് പ്രവർത്തകരും സ്വയം മുന്നോട്ടു വരണം.

ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ, നേതാക്കളായ ടി.എൻ പ്രതാപൻ എം.പി, പത്മജ വേണുഗോപാൽ, ഒ. അബ്ദുറഹ്മാൻകുട്ടി, അബ്ദുൽ മുത്തലിബ്, ജോസഫ് ചാലിശ്ശേരി, പി.എ മാധവൻ, എം.പി ജാക്സൺ, ടി.വി ചന്ദ്രമോഹൻ, അനിൽ അക്കര എം.എൽ.എ, എൻ.കെ സുധീർ, കെ.പി.സി.സി സെക്രട്ടറിമാരായ ടി.യു രാധാകൃഷ്ണൻ, സുനിൽ അന്തിക്കാട്, ജോസ് വള്ളൂർ, രാജേന്ദ്രൻ അരങ്ങത്ത്, ഷാജി ജെ. കോടങ്കണ്ടത്ത്, സി. എസ് ശ്രീനിവാസൻ, സി. സി ശ്രീകുമാർ, എ. പ്രസാദ്, ജോൺ ഡാനിയൽ, ജോസഫ് ടാജറ്റ്, ഐ. പി പോൾ തുടങ്ങിയവർ പ്രസംഗിച്ചു.

502​ ​പേർക്ക് കൊ​വി​ഡ്

തൃ​ശൂ​ർ​:​ ​ബു​ധ​നാ​ഴ്ച​ 502​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ 542​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ ​രോ​ഗ​ബാ​ധി​ത​രാ​യി​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ 5,​​255​ ​ആ​ണ്.​ ​തൃ​ശൂ​ർ​ ​സ്വ​ദേ​ശി​ക​ളാ​യ​ 82​ ​പേ​ർ​ ​മ​റ്റ് ​ജി​ല്ല​ക​ളി​ൽ​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്നു.
ജി​ല്ല​യി​ൽ​ ​ഇ​തു​വ​രെ​ ​കൊ​വി​ഡ് ​സ്ഥീ​രി​ക​രി​ച്ച​വ​രു​ടെ​ ​എ​ണ്ണം​ 77,122​ ​ആ​ണ്.​ 71,315​ ​പേ​രെ​യാ​ണ് ​ആ​കെ​ ​രോ​ഗ​മു​ക്ത​രാ​യി​ ​ഡി​സ്ചാ​ർ​ജ്ജ് ​ചെ​യ്ത​ത്.​ ​ബു​ധ​നാ​ഴ്ച്ച​ ​സ​മ്പ​ർ​ക്കം​ ​വ​ഴി​ 495​ ​പേ​ർ​ക്കാ​ണ് ​രോ​ഗം​ ​സ്ഥീ​രി​ക​രി​ച്ച​ത്.​ ​കൂ​ടാ​തെ​ ​മൂ​ന്ന് ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും,​ ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്തു​നി​ന്ന് ​എ​ത്തി​യ​ ​ഒ​രാ​ൾ​ക്കും​ ​രോ​ഗ​ ​ഉ​റ​വി​ടം​ ​അ​റി​യാ​ത്ത​ ​മൂ​ന്ന് ​പേ​ർ​ക്കും​ ​രോ​ഗ​ബാ​ധ​ ​ഉ​ണ്ടാ​യി.