പുതുക്കാട്: ജനറേറ്റർ നന്നാക്കുന്നതിനിടെ പൊള്ളലേറ്റ് മൂന്നു പേർക്ക് പരിക്ക്. പാഴായി തെക്കേടത്ത് സുരേഷ്(48), ഭാര്യ ബിന്ദു(45), മകൾ മേഖ(20) എന്നിവർക്കാണ് പൊള്ളലേറ്റത്. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അപകടം. വീടിനോട് ചേർന്ന് ജനറേറ്ററുകൾ, ഡീസൽ എൻജിൻ എന്നിവ അറ്റകുറ്റപണി ചെയ്യുന്ന സുരേഷ്, അറ്റകുറ്റപണി നടത്തിയ ജനറേറ്റർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ ഉണ്ടായ സ്പാർക്കിംഗിൽ നിന്നാണ് സുരേഷിനും ബിന്ദുവിനും പൊള്ളലേറ്റത്. ഇരുവരെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മകൾ മേഖക്ക് പൊള്ളലേറ്റത്. സുരേഷിനെയും ബിന്ദുവിനെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും നാല്പത് ശതമാനത്തോളം പൊള്ളലേറ്റു. മേഖയുടെ പൊള്ളൽ സാരമുള്ളതല്ല. മേഖ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
സുരേഷിനെ ജോലിയിൽ സഹായിക്കുന്ന ബിന്ദുവും ഒന്നിച്ചായിരുന്നു ജനറേറ്റർ അറ്റകുറ്റപണികൾ നടത്തിയിരുന്നത്. അറ്റകുറ്റപണികൾക്കിടയിൽ ഇരുവരുടെയും കൈകളിലും വസ്ത്രങ്ങളിലും ഡീസലിന്റെയും ഓയലിന്റെയും അംശം ഉണ്ടായിരുന്നതാണ് വസ്ത്രങ്ങളിൽ തീ പടരാനിടയാക്കിയത്. അറ്റകുറ്റപണികൾക്കായി സൂക്ഷിച്ചിരുന്ന മറ്റ് ജനറേറ്റുകളിലേക്കൊന്നും തീ പടർന്നില്ല.