aituc
കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യപിച്ച് എ.ഐ.ടി.യു.സി കയ്പമംഗലം മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കാളമുറി സെന്ററിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന്‍ ഉദ്‌ഘാടനം ചെയ്യുന്നു.

കയ്പമംഗലം : കർഷകരെ ദ്രോഹിക്കുന്ന നിലപാട് കേന്ദ്രം തിരുത്താൻ തയ്യാറാകണമെന്ന് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ജി ശിവാനന്ദൻ. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ.ടി.യു.സി കയ്പമംഗലം മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കാളമുറി സെന്ററിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.ജി ശിവാനന്ദൻ. കെ. മുരളിധരൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.കെ സുധീഷ്, കെ.സി ശിവരാമൻ, ബി.എ ഗോപി, എം.ഡി. സുരേഷ് മാസ്റ്റർ, പി.കെ റഫീക്ക്, വി.ആർ ഷൈൻ എന്നിവർ സംസാരിച്ചു.