e-toilet
ഗുരുവായൂർ കിഴക്കെ നടയിലെ ഇ - ടോയ്‌ലെറ്റുകളുടെ ഉദ്ഘാടനം ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് നിർവഹിക്കുന്നു.

ഗുരുവായൂർ: കിഴക്കെ നടയിൽ ഗുരുവായൂർ ദേവസ്വം പുതിയ ഇ - ടോയ്‌ലെ‌റ്റുകൾ സ്ഥാപിച്ചു. ഓട്ടോമാറ്റിക് സംവിധാനത്തോടെയുള്ള അഞ്ച് ടോയ്‌ലെ‌റ്റ് കാബിനുകളാണ് തീർത്ഥാടകർക്കായി കൗസ്തുഭം വളപ്പിൽ സ്ഥാപിച്ചിട്ടുള്ളത്.
ഇ- ടോയ്‌ലറ്റുകളുടെ ഉദ്ഘാടനം ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് നിർവഹിച്ചു. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.വി. ഷാജി, എ.വി. പ്രശാന്ത്, കെ. അജിത്, കെ.വി. മോഹനകൃഷ്ണൻ, ഇ.പി.ആർ. വേശാല, അഡ്മിനിസ്‌ട്രേറ്റർ ടി. ബ്രീജാകുമാരി, ഇ- ടോയ്‌ലെറ്റുകളുടെ നിർമാണ ഏജൻസിയായ എറാം സയന്റിഫിക് എ.ജി.എം: ഇ. അരുൺ എന്നിവർ പങ്കെടുത്തു.
തീർത്ഥാടകരുടെയും വിവാഹ സംഘങ്ങളുടെയും തിരക്കായതോടെ പ്രാഥമിക കാര്യങ്ങൾക്കുള്ല സൗകര്യങ്ങൾ കുറവായിരുന്നു. ദേവസ്വത്തിന്റെ കംഫർട്ട് സ്റ്റേഷൻ അറ്റകുറ്റപ്പണികൾക്കായി കഴിഞ്ഞ ലോക്ഡൗണിൽ അടച്ചതാണ്. ഇതേത്തുടർന്നാണ് ദേവസ്വം ഇ ടോയ്‌ലറ്റുകൾ സ്ഥാപിച്ചത്.