വെള്ളാങ്ങല്ലൂർ: വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ കണ്ണോളിച്ചിറ പാടശേഖരത്തിൽ കൊയ്ത്തുത്സവം നടന്നു. വാർഡ് മെമ്പർ ജാസ്മി ജോയ് ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി പ്രസിഡന്റ് പോളി കോമ്പാറക്കാരൻ അദ്ധ്യക്ഷനായി. കൂടുതൽ കൃഷിയിടത്തിൽ ജൈവ നെൽകൃഷി ചെയ്ത പാപ്പച്ചൻ കൈതാരത്തിനെ ചടങ്ങിൽ ആദരിച്ചു. കൃഷി ഓഫീസർ സഞ്ജു, മാത്തച്ചൻ കോലങ്കണ്ണി, ദയാനന്ദൻ പടപ്പറമ്പിൽ, സലിം ഫൗണ്ടേഷൻ പ്രവർത്തക പവിത്ര എന്നിവർ പ്രസംഗിച്ചു.