sndp
ശിവലിംഗസ്വാമികളുടെ 102 -ാം പരിനിർവാണദിനത്തിൽ സ്വാമി സച്ചിദാനന്ദഅനുഗ്രഹ പ്രഭാഷണം നടത്തുന്നു.

ചാലക്കുടി: ശ്രീനാരായണ ഗുരുദേവന്റെ പ്രഥമ ശിഷ്യനായ ശിവലിംഗ ദാസസ്വാമികൾ ഭാരതം ദർശിച്ച മഹാനായ വേദാന്താചാര്യനായിരുന്നുവെന്ന് സ്വാമി സച്ചിദാനന്ദ. ശിവലിംഗ സ്വാമികളുടെ 102-ാം പരിനിർവാണ ദിനത്തോടനുബന്ധിച്ച് ഗായത്രി ആശ്രമത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സച്ചിദാനന്ദ സ്വാമികൾ. ചാലക്കുടി ഗായത്രി ആശ്രമത്തിൽ നടന്ന സമാധി അനുസ്മരണത്തിൽ മോഹൻദാസ് മുണ്ടക്കയം, പ്രദീപ് കുമാർ തിരുവനന്തപുരം, പ്രദീപ് കാട്ടാക്കട തുടങ്ങിയവർ പങ്കെടുത്തു.