mayor
തൃശൂർ കോർപ്പറേഷൻ മേയർ എം.കെ. വർഗീസ് അയ്യന്തോൾ അമർ ജവാൻ സ്മാരകത്തിലെത്തി പുഷ്പചക്രം അമർപ്പിച്ച് സല്യൂട്ട് ചെയ്യുന്നു.

തൃശൂർ: കോർപറേഷൻ മേയർ എം.കെ. വർഗീസ് ഇന്നലെയും അയ്യന്തോൾ അമർ ജവാൻ സ്മാരകത്തിലെത്തി. മുൻ പട്ടാളക്കാരനായിരുന്ന എം.കെ വർഗീസ് എക്‌സ് സർവീസസ് ലീഗ് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാനാണ് ഇന്നലെ വീണ്ടും അമർ ജവാൻ സ്മരകത്തിലെത്തിയത്. പുഷ്പചക്രം അമർപ്പിച്ച് മേയർ സല്യൂട്ട് ചെയ്തു. കേണൽ എച്ച്. പത്മനാഭൻ മേയറെ സ്വീകരിച്ചു.

തൃശൂരിലെ വിമുക്ത ഭടന്മാർക്ക് എല്ലാവിധ സഹായ സഹകരണവും കോർപറേഷന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ജില്ലയിലെ ജനപ്രതിനിധികളും സിവിൽ സർവീസ് ഉദ്യോഗസ്ഥരും സ്ഥാനം ഏറ്റെടുക്കുന്ന വേളയിൽ അമർ ജവാൻ സ്മാരകത്തിലെത്തി ആദരം അർപ്പിക്കേണ്ടതാണെന്നും മേയർ പറഞ്ഞു.

അമർ ജവാൻ സ്മാരകം ഉടൻ നവീകരിക്കുമെന്നും മേയർ വ്യക്തമാക്കി. എക്‌സ് സർവീസസ് ലീഗ് ജില്ലാ പ്രസിഡന്റ് കെ.ആർ. ഗോപിനാഥൻ നായർ, സെക്രട്ടറി ടി. മോഹൻദാസ്, ട്രഷറർ ഓണററി ക്യാപ്ടൻ ടി.കെ ചന്ദ്രൻ, വൈസ് പ്രസിഡന്റ് സി. മോഹൻദാസ്, ജില്ലാ സൈനിക ക്ഷേമ ഓഫീസർ ഷിജു, മഹിള വിംഗ് സംസ്ഥാന പ്രസിഡന്റ് കാർത്യായനി പി. മേനോൻ,​ എൻ.സി.സി കേഡറ്റുകൾ എന്നിവർ പങ്കെടുത്തു.