തൃപ്രയാർ: ഉൾക്കടലിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ ഡ്രോൺ ഉപയോഗിച്ച് കണ്ടുപിടിച്ച് രക്ഷപ്പെടുത്തിയ ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യഭവനിലെ പൂർവ വിദ്യാർത്ഥി ദേവാങ്കിനെ എസ്.എൻ വിദ്യാഭവൻ മാനേജ്‌മെന്റ് അനുമോദിച്ചു. ചടങ്ങ് എസ്.എൻ.ഇ ആൻഡ് സി ട്രസ്റ്റ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്തു. ദേവാങ്കിന് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഉപഹാരം സമ്മാനിച്ചു. ട്രസ്റ്റ് സെക്രട്ടറി എം.എസ് പ്രദീപ് ദേവാങ്കിനെ പൊന്നാടയണിയിച്ചു. ട്രസ്റ്റ് വൈസ് പ്രസിഡന്റ് ടി.എസ് വിജയരാഘവൻ, ജോ. സെക്രട്ടറി സുരേഷ് ബാബു, അഡ്മിനിസ്‌ട്രേറ്റർ പി.വി സുദീപ്കുമാർ, പ്രിൻസിപ്പൽ ഡോ. സുനിത, വൈസ് പ്രിൻസിപ്പൽ ശാലിനി കെ.വി, സ്റ്റാഫ് സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ വാഴപ്പുള്ളി എന്നിവർ സംസാരിച്ചു.