കൊടുങ്ങല്ലൂർ: നല്ല ജീവന പ്രസ്ഥാനം 14-ാമത് ആരോഗ്യരക്ഷാ സംരക്ഷണയാത്രയ്ക്ക് കൊടുങ്ങല്ലൂരിൽ സ്വീകരണം നൽകി. ഡോ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നല്ല ജീവന പ്രസ്ഥാനം പതിനാലാമത് ആരോഗ്യരക്ഷാ സൈക്കിൾ യാത്രക്കാണ് നഗരസഭയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്. ജനുവരി 5ന് തിരുരിൽ നിന്നാണ് യാത്ര ആരംഭിച്ചത്. 10ന് തൃശൂരിൽ സമാപിക്കും. കൊടുങ്ങല്ലൂരിൽ നടന്ന സ്വീകരണ യോഗം നഗരസഭാ ചെയർപേഴ്‌സൺ എം.യു. ഷിനിജ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.ആർ ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി ടി.കെ സുജിത്ത്, കൗൺസിലർമാരായ പി.എൻ വിനയചന്ദ്രൻ, സി.എസ്. സുവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.