പാവറട്ടി: 35 വർഷത്തോളമായി പാവറട്ടി മേഖലയിലെ മിക്ക ഉത്സവങ്ങളിലും ചടങ്ങുകളിലും നിറസാന്നിധ്യമായിരുന്ന നാദസ്വര വിദ്വാൻ മരുതയൂർ സുബ്രഹ്മണ്യനെ ആദരിച്ചു. നന്ദനം മലയാള ചലച്ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം നന്ദനം സുബ്രഹ്മണ്യൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.

തജ്‌നീദ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു സ്‌നേഹാദരം. ക്ലബ്ബ് പ്രസിഡന്റ് നിസാർ മരുതയൂർ അദ്ധ്യക്ഷനായി. മരുതയൂർ കാളാനിയിൽ നടത്തിയ സ്‌നേഹാദരവ് 2021 പാവറട്ടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കമാലുദ്ദീൻ തോപ്പിൽ സുബ്രഹ്മണ്യന് മെമന്റോ നൽകി ഉദ്ഘാടനം ചെയ്തു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഒ.ജെ. ഷാജൻ മാസ്റ്റർ സുബ്രഹമണ്യനെ പൊന്നാട അണിയിപ്പിക്കുകയും ഷെരീഫ് ചിറയ്ക്കൽ ഉപഹാരം നൽകുകയും ചെയ്തു.

ക്ലബ് ജനറൽ സെക്രട്ടറി എ.കെ. ഷിഹാബ്, എം.കെ. അനിൽകുമാർ, എൻ.ജെ. ജയിംസ് മാസ്റ്റർ, വർഗീസ് പാവറട്ടി, കെ.സി. കാദർമോൻ, സി.എസ്. രാജൻ, ആർ.വി.അഷറഫ്, മുഹമ്മദ് സാഫിർ ലുഖ്മാനിയ്യ, സുരേഷ് എം.എസ്, അസീസ്പി.കെ, ഹരിദാസൻ കാളാനി, ആർ.കെ സിദ്ധീഖ്, എന്നിവർ സംസാരിച്ചു.