വരാക്കര: പ്രസിദ്ധമായ വരാക്കര പൂരത്തിന് കൊടിയേറി. തന്ത്രി ഡോ. വിജയൻ കാരുമാത്ര കൊടിയേറ്റി. ക്ഷേത്ര യോഗം ഭാരവാഹികൾ, പൂര സെറ്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
പൂര സെറ്റുകളിൽ നിന്നുള്ള എഴുന്നള്ളിപ്പ് ഒഴിവാക്കി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂജോപഹാര ദ്രവ്യ സമർപ്പണ യാത്രയാക്കി ചടങ്ങ് നടത്തുകയാണ് ഇത്തവണ. നിശ്ചിത ദിവസങ്ങളിലായി വ്യത്യസ്ഥ സമയങ്ങളിലായി മൂന്നു സെറ്റുകളിൽ നിന്ന് കുത്തുവിളക്കിന്റെ അകമ്പടിയോടെ പൂജാദ്രവ്യങ്ങൾ ക്ഷേത്രത്തിലെത്തി സമർപ്പിക്കുന്നതാണ് ചടങ്ങ്.
കൊടിയേറ്റം മുതൽ പൂരം വരെ ദിവസവും പ്രത്യേക ക്ഷേത്ര ചടങ്ങുകൾ നടക്കും. ബുധനാഴ്ചയാണ് പ്രസിദ്ധമായ പൂരാഘോഷം. പൂരം ദിവസം പുലർച്ചെ 4.30ന് പള്ളിയുണർത്തലോടെ ചടങ്ങുകൾ ആരംഭിക്കും.