palliyil-kodiyettam
കൊടുങ്ങല്ലൂർ സെന്റ് തോമസ് പള്ളിയിലെ തിരുനാൾ ആഘോഷങ്ങൾക്ക് വികാരി ഫാ. പോൾ തോമസ് കളത്തിൽ കൊടിയേറ്റം നിർവഹിക്കുന്നു

കൊടുങ്ങല്ലൂർ: ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂർ വി. തോമസ് ശ്ലീഹായുടെ തീർത്ഥാടനകേന്ദ്രത്തിൽ ഇടവക മദ്ധ്യസ്ഥനായ വി. തോമസ് ശ്ലീഹായുടെയും വി. സെബസ്ത്യാനോസിന്റെയും തിരുനാളിന് വികാരി ഫാ. പോൾ തോമസ് കളത്തിൽ കൊടിയേറ്റി. ജനുവരി 8,9,10 തീയതികളിലായി നടക്കുന്ന തിരുനാളിന് കൊടിയേറ്റ ദിനത്തിൽ കോട്ടപ്പുറം രൂപത ചാൻസലർ ഫാ. ബെന്നി വാഴക്കൂട്ടത്തിൽ മുഖ്യകാർമ്മികത്വവും ഫാ. ക്രിസ്റ്റി മരത്തോന്ത്ര വചനപ്രഘോഷണവും നിർവഹിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് ആഘോഷം. അമ്പുതിരുനാൾ ദിനമായ 9ന് ഫൊറോന വികാരി ഫാ. അംബ്രോസ് പുത്തൻ വീട്ടിൽ മുഖ്യകാർമ്മികത്വവും ഫാ. സെബാസ്റ്റ്യൻ പള്ളിക്കൽ വചന പ്രഘോഷണവും നിർവഹിക്കും. തിരുനാൾ ദിനമായ 10ന് രാവിലെ 9.30ന് ആഘോഷമായ തിരുനാൾദിവ്യബലി ഫാ.ക്ലീറ്റസ് കൊച്ചിക്കാട്ട് മുഖ്യകാർമ്മകത്വവും ഫാ. ബൈജു തറേപ്പറമ്പിൽ വചന പ്രഘോഷണവുംനടത്തും.