പാവറട്ടി : സുഭിക്ഷ കേരളം പദ്ധതികളുടെ ഭാഗമായി തോളൂർ പഞ്ചായത്ത് ആറാം വാർഡിൽ മത്സ്യവിത്ത് നിക്ഷേപം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. പോൾസൺ നിർവഹിച്ചു. തോമസ് വടക്കന്റെ വീട്ടുവളപ്പിലെ പടുതാകുളത്തിലാണ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി അദ്ധ്യക്ഷയായി. സെന്റ് ജോൺസ് ഫെറോന പള്ളി വികാരി റവ. ഫാ. ജോൺസൺ അന്തിക്കാൻ അനുഗ്രഹ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ലില്ലി ജോസ്, ഫിഷറീസ് ജില്ലാ എക്സ്റ്റൻഷൻ ഓഫീസർ ജോമോൾ എൽദോ, അക്വ കൾച്ചർ പ്രമോട്ടർ ഹിമ, പറപ്പൂർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി.പി. ജോണി, ജില്ലാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.കെ. മധുസൂദനൻ എന്നിവർ സംസാരിച്ചു.