ചാലക്കുടി: മേലൂരിലെ പൂലാനിയിൽ ഗുരുതര വിപത്തായി മാറിയ ആഫ്രിക്കൻ ഒച്ചുകളെ തുരത്തുന്നതിന് തൊഴിലുറപ്പു തൊഴിലാളികളും രംഗത്ത്. വിവിധ വാർഡുകളിൽ തിന്നുമുള്ള ഇരുപതോളം തൊഴിലാളികളാണ് കൃഷി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തിൽ ഒച്ചു നിവാരണ പ്രവർത്തിന് സജീവമായി പങ്കെടുത്തത്. മണ്ണിന് അടിയിൽ പൂണ്ടിരിക്കുന്ന ഒച്ചുകളെ പുറത്തെത്തെടുക്കുന്നതിന് പരിസരം ശുചീകരിക്കലാണ് തൊഴിലാളികളുടെ ദൗത്യം. അതിരാവിലെയും വൈകീട്ടും നടന്ന ദൗത്യത്തിൽ ആയിരക്കണക്കിന് ഒച്ചുകളെ കൊന്നൊടുക്കാനായി.