തൃശൂർ: പട്ടികജാതി വർഗ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ സംബന്ധിച്ച് പഠനം നടത്താൻ കമ്മിഷനെ രൂപീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്. സംസ്ഥാനത്തെ പട്ടികജാതി - വർഗ സമൂഹം ദുരിതപൂർണമായ സാഹചര്യത്തിലാണ് ജീവിക്കുന്നത്. ഇത് സംബന്ധിച്ച് പട്ടികജാതി മോർച്ച മുഖ്യമന്ത്രി പട്ടികജാതി വർഗ വകുപ്പ് മന്ത്രി. സംസ്ഥാന പട്ടികജാതി നിയമസഭ പെറ്റിഷൻ കമ്മിറ്റി എന്നിവർക്ക് നിവേദനം നൽകി.