തൃശൂർ: കർഷക സമരത്തിന് പിന്തുണ അർപ്പിച്ച് സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ (എച്ച്.എം.എസ്) ജില്ലാ കമ്മിറ്റി ഹെഡ് പോസ്‌റ്റോഫീസിന് മുന്നിൽ ധർണ്ണ നടത്തി. എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മൊറേലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ശ്രീധരൻ തേറമ്പിൽ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ജി. ഷാനവാസ്, ഐ.എ. റപ്പായി, റോബർട്ട് ഫ്രാൻസിസ്, ഷംസുദ്ദീൻ വലപ്പാട് എന്നിവർ സംസാരിച്ചു.