കാരമുക്ക് : മൺപാത്ര നിർമ്മാണ സമുദായ സഭ നേതാവും, സ്ഥാപക ജനറൽ സെക്രട്ടറിയും സമുദായത്തിന് ഒരു ശതമാനം വിദ്യാഭ്യാസ സംവരണം നേടിത്തരുവാൻ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്ത എൻ.കെ.കെ തമ്പി ചരമവാർഷികവും അനുസ്മരണ സമ്മേളനവും നേതൃത്വത്തിൽ നടത്തി. സംസ്ഥാന സെക്രട്ടറി സി.എസ് പ്രേമൻ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. പ്രസിഡന്റ് വാസു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശങ്കുണ്ണി, വാർഡ് അംഗം ബിന്ദു സതീശൻ, ജില്ലാ ജോ: സെക്രട്ടറി പ്രകാശൻ പുഷ്പാർച്ചന നടത്തി.