കാഞ്ഞാണി : ശാസ്ത്ര സാഹിത്യ പരിഷത്ത് അന്തിക്കാട് മേഖലയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികളുടെ സംഗമം നടത്തി കാഞ്ഞാണി സിംല മാളിൽ നടന്ന സംഗമം ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജില്ലാ സെക്രട്ടറി ടി. സത്യനാരായണൻ പ്രാദേശിക വികസനത്തിലെ ജനകീയ പങ്കാളിത്തം എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.എൻ. സുർജിത്ത്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണകുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ടി ജോൺസൻ, രതി അനിൽകുമാർ, ജോതി രാമൻ, കെ.വി. ഇന്ദുലാൽ, സ്മിത അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. അന്തിക്കാട് മേഖല പ്രസിഡന്റ് ദേവയാനി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി കെ.ആർ. അനിൽ കുമാർ, എ.കെ രാജൻ തുടങ്ങിയവർ സംസാരിച്ചു.