pullazhy

തൃശൂർ : കോർപറേഷനിലെ പുല്ലഴി ഡിവിഷനിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ എസ്.എൻ.ഡി.പിയുടെ പിന്തുണ എൽ.ഡി.എഫിന് നൽകാൻ എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ കൗൺസിൽ യോഗം തീരുമാനിച്ചു. എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. മഠത്തിൽ രാമൻകുട്ടിയുടെ വിജയത്തിനായി യൂണിയൻ, യൂത്ത് മൂവ്‌മെന്റ്, വനിതാ സംഘം പ്രവർത്തകരുടെ യോഗം സംഘടിപ്പിക്കും. യോഗം അസി. സെക്രട്ടറി കെ.വി സദാനന്ദൻ ഉദ്ഘാടനം ചെയ്തു.

എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തിക്കാൻ ആ മേഖലയിലുള്ള ശാഖകൾക്ക് നിർദ്ദേശം നൽകുവാൻ കൗൺസിൽ തീരുമാനിച്ചു. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ഐ.ജി പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡി. രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് ടി.ആർ രഞ്ജു, കെ.എ മനോജ് കുമാർ, കെ.ആർ മോഹനൻ, കെ.കെ ഭഗീരഥൻ, പി.കെ കേശവൻ, ഇന്ദിരാദേവി ടീച്ചർ, ഗംഗാധരൻ എന്നിവർ സംസാരിച്ചു.