book-release

കൊടുങ്ങല്ലൂർ: ബക്കർ മേത്തലയുടെ പ്രണയത്തിൻ്റെ ഉന്മത്തഗീതങ്ങൾ എന്ന പ്രണയ കവിതാ സമാഹാരത്തിൻ്റെ പ്രകാശനം പഴയ തലമുറയിലെയും പുതിയ തലമുറയിലേയും 15 പ്രണയ ജോഡികൾ ചേർന്ന് നിർവഹിക്കും. എഴുത്തുകാരിയും മലയാളം സർവകലാശാലയിലെ മലയാളം വകുപ്പദ്ധ്യക്ഷയുമായ ഡോ. രോഷ്നി സ്വപ്നയും നാടക സംവിധായകൻ എമിൽ മാധവിയും ഉൾപ്പെടെയുള്ള 15 ജോഡികളിൽ മുൻസിപ്പൽ ചെയർപേഴ്സൺ ഷിനിജയും ഭർത്താവ് മഹേഷും മുൻ മുൻസിപ്പൽ ചെയർമാൻ സി.സി വിപിൻ ചന്ദ്രനും ഭാര്യ അഡ്വ. രമ്യയും കോൺഗ്രസ് നേതാവ് ഇ.എസ് സാബുവും ഭാര്യ ഫെബിന അബ്ദുൾ കാദറും ഡി.വൈ.എഫ്.ഐ നേതാവും എഴുത്തുകാരനുമായ ആർ.എൽ ജീവൻ ലാലും ഭാര്യ പി.ആർ ഷഹനയും ഉൾപ്പെടുന്നു.

സാംസ്കാരിക പ്രവർത്തകനായ യു.ടി പ്രേംനാഥും നിമയുമാണ് മറ്റൊരു ജോഡി. കവി അലി കടുകശ്ശേരിയും ഭാര്യ ഗൗരിയും എഴുത്തുകാരി രാധികാ സനോജും ഭർത്താവ് സനോജും പ്രകാശനച്ചടങ്ങിൽ പങ്കെടുക്കും. കൊടുങ്ങല്ലൂരിലെ മുൻസിപ്പൽ കൗൺസിലർമാരായ അഡ്വ. ദിനൽ ജിമിതയോടൊപ്പവും പി.എൻ വിനയചന്ദ്രൻ ശാലിനിയോടൊപ്പവും ഈ ചടങ്ങിലുണ്ടാവും. ഈ ചടങ്ങിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രണയജോഡികൾ സൗരവും ശ്രുതിയുമാണ്. സ്കൂൾ ജീവിതകാലം മുതലുള്ള പ്രണയ സാക്ഷാത്കാരത്തിൻ്റെ നാളുകളിലേക്കുള്ള ദിവസം എണ്ണിക്കഴിയുന്ന കമിതാക്കളാണിവർ.

നാടക / സിനിമാ രംഗങ്ങളിലെ കലാകാരന്മാരായ രാജേഷ് നാരായണനും നിഥിൻ ശ്രീനിവാസനും യഥാക്രമം ജിൻഷ, ഋതുപർണ്ണ എന്നിവരോടൊപ്പവും കണ്ണൻ സിദ്ധാത്ഥ് ശ്രീപ്രിയയോടൊപ്പവും പ്രകാശന ചടങ്ങിൽ പങ്കാളിയാകും. ഫോട്ടോഗ്രാഫർ ഹാരിസും ജിക്കിയും കൂടി ഈ ചടങ്ങിലുണ്ട്. ഞായറാഴ്ച വൈകീട്ട് 3.30ന് ചന്തപ്പുര റിലാക്സ് ഓഡിറ്റോറിയത്തിലാണ് പ്രകാശനം. സമ്മേളനം രോഷ്നി സ്വപ്ന ഉദ്ഘാടനം ചെയ്യും. റജില ഷെറിൻ അദ്ധ്യക്ഷത വഹിക്കും. രസിക രഞ്ജിനിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.