anumodanam
ഓറ ഗ്ലോബൽ സ്കൂളിൽ നഗരസഭാ ചെയർപേഴ്സൻ എം.യു. ഷിനിജയെ അനുമോദിക്കുന്നു

കൊടുങ്ങല്ലൂർ: നഗരസഭ ചെയർപേഴ്സൻ ഷിനിജ ടീച്ചർക്ക് ഓറ ഗ്ലോബൽ സ്കൂളിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. അനുമോദന യോഗത്തിൽ പ്രിൻസിപ്പാൾ യാമിനി ദിലീപ് ചെയർപേഴ്സനെ പൊന്നാടയണിയിച്ചു.

സ്കൂൾ ചെയർമാൻ കെ.കെ അഷ്റഫ്, വൈസ് ചെയർമാൻ അബ്ദുൾ കരീം, ഡോ. മജീദ്, ശാംബവി, ദീപ്തി തുടങ്ങിയവർ സംസാരിച്ചു. ഷിനിജ ടീച്ചർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കിരൺ, വൈസ് പ്രിൻസിപ്പാൾ സുമിത സന്തോഷ്, ജിഷ കുമാരി തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർത്ഥികളുൾപ്പെടെ ഓൺലൈനായി പരിപാടിയിൽ പങ്കെടുത്തു.