ചേലക്കര: നിയോജക മണ്ഡലത്തിലെ അംബേദ്കർ സ്വാശ്രയ പട്ടികജാതി ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി വികസന പ്രവൃത്തികൾ നടന്നുവരുന്ന ചോഴിയാംകോട് തേക്കിൻകാട്, പല്ലൂർ കോളനികളുടെ അവലോകന യോഗം യു.ആർ. പ്രദീപ് എം.എൽ.എയുടെ നേതൃത്വത്തിൽ നടന്നു. ചോഴിയാം കോട്, തേക്കിൻ കാട് കോളനിക്ക് ഒരു കോടി വീതവും, പല്ലൂർ കോളനിക്ക് 50 ലക്ഷവുമാണ് അനുവദിച്ചിരുന്നത്. ഇവിടുത്തെ കുടിവെള്ള ലഭ്യത, വീട് റിപ്പയറിംഗ് അടക്കമുള്ള പ്രവൃത്തികൾ ത്വരിത ഗതിയിലാക്കി മാർച്ച് 30 നുള്ളിൽ പൂർത്തീകരിക്കണമെന്ന് എം.എൽ.എ. വിവിധ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.