തൃശൂർ: തിരുവമ്പാടി ക്ഷേത്രത്തിലെ ഭഗവതിയുടെ വേല ആഘോഷം കൊവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി ജനുവരി പത്തിന് വിവിധ ചടങ്ങുകളോടെ ആഘോഷിക്കും. രാവിലെ ഏഴിന് ചതുശ്ശത മഹാനിവേദ്യം സമർപ്പിക്കും. വൈകിട്ട് നിറമാല, ദീപക്കാഴ്ച, തായമ്പക എന്നിവയ്ക്ക് ശേഷം രാത്രി 9.30ന് ഭഗവതിയുടെ ശ്രീ വടക്കുന്നാഥൻ ശ്രീമൂലസ്ഥാനത്തേക്കുള്ള എഴുന്നള്ളിപ്പ് നടക്കും. ഭഗവതിയുടെ തിരിച്ചെഴുന്നെള്ളിപ്പിനു ശേഷം തിരുവമ്പാടി ഭഗവതിയുടെയും ശങ്കരംകുളങ്ങര ഭഗവതിയുടെയും കോമരങ്ങൾ ചേർന്ന് ഭക്തരെ അനുഗ്രഹിക്കും. തുടർന്ന് ക്ഷേത്രത്തിനു പുറത്തെ ഗുരുതിച്ചടങ്ങോടെ ഭഗവതിയുടെ വേല - മണ്ഡലം പാട്ട് ചടങ്ങുകൾ അവസാനിക്കും.