krishi
പാടശേഖരത്തിലെ പായൽ നീക്കം ചെയ്യുന്ന കർഷകൻ

മാള: വേനൽ മഴയിലെ വെള്ളത്തിന്റെ ഒഴുക്ക് പുഴയിൽ തടസപ്പെട്ടതോടെ കുഴൂർ പഞ്ചായത്തിൽ നെൽക്കൃഷി വെള്ളത്തിലായി. തുമ്പരശേരി - അടൂപ്പാടം പാടശേഖരത്തിലെ 250 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് വെള്ളത്തിലായത്. പുഴയിൽ നിന്നുള്ള കരിക്കാട്ടുചാലിലൂടെ വെള്ളം കയറിയതാണ് നെൽക്കൃഷി നശിക്കാൻ ഇടയാക്കിയത്.

ഒരു മാസത്തോളം പ്രായമുള്ള നെൽച്ചെടികളാണ് മുങ്ങിയത്. ചാലിൽ നിന്നുള്ള പായൽ വ്യാപകമായി വയലുകളിൽ എത്തിയിരിക്കുകയാണ്. വെള്ളത്തിൽ നിന്ന് പായൽ നീക്കാനുള്ള ശ്രമത്തിലാണ് കർഷകർ.