ചാവക്കാട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചാവക്കാട് മേഖലയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധി സംഗമം നടത്തി. നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന സംഗമത്തിൽ 'വികസനവും പ്രാദേശിക ഭരണകൂടവും' എന്ന വിഷയത്തിൽ സംവാദം നടന്നു. പരിഷത്ത് സംസ്ഥാന വികസന സമിതി കൺവീനർ വി. മനോജ്കുമാർ വിഷയം അവതരിപ്പിച്ചു.

ചാവക്കാട് നഗരസഭാ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ കെ.കെ. മുബാറക്, നഗരസഭാ കൗൺസിലർ എം.ആർ. രാധാകൃഷ്ണൻ, പരിഷത്ത് യൂണിറ്റ് പ്രസിഡന്റ് മണി ചാവക്കാട്, യൂണിറ്റ് സെക്രട്ടറി യു.എം. അജയ്‌ഘോഷ്, കെ.എ.രമേശ് എന്നിവർ സംസാരിച്ചു.