sweekaranam

കയ്പമംഗലം : വ്യാപാരി വ്യവസായി ഏകോപന സമിതി പെരിഞ്ഞനം യൂണിറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റും, പെരിഞ്ഞനം യൂണിറ്റ് പ്രസിഡന്റുമായ പി. പവിത്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് കെ.എസ് അബ്ദുൾ ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. മതിലകം ബ്ലോക്ക് പ്രസിഡന്റ് സി.കെ ഗിരിജ, പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് , വൈസ് പ്രസിഡന്റ് സായിദ മുത്തുക്കോയ തങ്ങൾ, ജനപ്രതിനിധികളായ എൻ.കെ അബ്ദുൾ നാസർ, സി.പി ഉല്ലാസ്, ആർ.ആർ രാധാകൃഷ്ണൻ ,സുജ ശിവരാമൻ, ഉണ്ണികൃഷ്ണൻ , ബിന്ദു രാജിശങ്കർ , സുജിത , ഹേമലതരാജ കുട്ടൻ, ഷീല ടീച്ചർ, ശെൽവ പ്രകാശൻ , സന്ധ്യ സുനിൽ , ജയന്തി മനോജ്, സ്നേഹ ദത്ത്, കെ.എ കരീം, ആർ.കെ. ബേബി എന്നിവരെയാണ് സ്വീകരണത്തോടെ പൊന്നാട അണിയിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി കെ.കെ ബാബുരാജൻ, ജോ. സെക്രട്ടറി വി. കെ സദാനന്ദൻ, യൂണിറ്റ് ട്രഷറർ ശരത്ചന്ദ്രൻ എന്നിവര്‍ സംസാരിച്ചു.