കൊടകര: സാധുജന സേവന അംബേദ്കർ ചാരിറ്റബിൾ സൊസൈറ്റിയുടെ വിശേഷാൽ പൊതുയോഗം നടത്തി. പി.എ. നാരായണൻ അദ്ധ്യക്ഷനായി. ടി.എ. വേലായുധൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എ. കുട്ടൻ, പി.കെ. വിനയൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കെ.എ. കുട്ടൻ (രക്ഷാധികാരി), പി.എ. നാരായണൻ (പ്രസിഡന്റ്), എം.കെ. അയ്യപ്പൻ (വൈസ് പ്രസിഡന്റ്), എൻ.എസ്. വേലായുധൻ (സെക്രട്ടറി), എം.എ. വിദ്യാസാഗർ (ട്രഷറർ), ഭാരവാഹികളായി എന്നിവരെ തിരഞ്ഞെടുത്തു.