കൊടുങ്ങല്ലൂർ: നായ്ക്കുളം വി.കെ ഗോപി വായനശാലയുടെ ആഭിമുഖ്യത്തിൽ നഗരസഭ ചെയർപേഴ്‌സണും കൗൺസിലർമാർക്കും സ്വീകരണം നൽകി. തിരഞ്ഞെടുക്കപ്പെട്ട രതീഷ് (ബാലു), പി.എ വിനയചന്ദ്രൻ, ഗിരിജ ശിവൻ എന്നിവർക്കും ചെയർപേഴ്‌സൺ എം.യു ഷിനിജ ടീച്ചർക്കുമാണ് സ്വീകരണം നൽകിയത്.
സ്വീകരണ സമ്മേളനം വി.ആർ സുനിൽ കുമാർ എ.എൽ.എ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സുമശിവൻ അദ്ധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി മുഷ്‌താഖ് അലി, മുൻ. വാർഡ് കൗൺസിലർ സി.ആർ പമ്പ, എസ്.എൻ.ഡി.പി നായ്ക്കുളം ശാഖ പ്രസിഡന്റ് സി.ആർ രാജൻ, അംഗൻവാടി ടീച്ചർ ശാലിനി വിനയചന്ദ്രൻ, വായനശാല സെക്രട്ടറി ഷീല രാജേഷ്, ഒ.വി വിജിത്ത് തുടങ്ങിയവർ സംസാരിച്ചു.