കയപമംഗലം : പെരിഞ്ഞനം സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. ഇ.ടി ടെെസണ്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഡോ. എന്‍.ആര്‍ ഹര്‍ഷന്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മതിലകം ബ്ലോക്ക് പ്രസിഡന്റ് സി.കെ ഗിരിജ, പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് , വൈസ് പ്രസിഡന്റ് സായിദ മുത്തുക്കോയ തങ്ങൾ, ജനപ്രതിനിധികളായ എൻ.കെ അബ്ദുൾ നാസർ, കെ.എ കരീം, ആർ.കെ ബേബി എന്നിവര്‍ സംസാരിച്ചു.