കൊടുങ്ങല്ലൂർ: ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാൻവാസിൽ ചിത്രരചന നടത്തി. കൂളിമുട്ടം എമ്മാട് സെൻ്ററിൽ നടന്ന പരിപാടി ചിത്രം വരച്ച് ചിത്രകാരനും എറിയാട് പഞ്ചായത്ത് മെമ്പറുമായ ഉണ്ണി പിക്കാസോ ഉദ്ഘാടനം ചെയ്തു. കെ.കെ സജീവൻ അധ്യക്ഷനായി. മതിലകം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.എസ് രവീന്ദ്രൻ, ബിനേഷ് എമ്മാട്, ഉണ്ണികൃഷ്ണൻ, ടി.എസ് സജീവൻ, പി.എം ആൽഫ തുടങ്ങിയവർ സംസാരിച്ചു.