ചാലക്കുടി: സർവീസിലിരിക്കെ മരിച്ച പുതുക്കാട് സ്റ്റേഷനിലെ സി.പി.ഒ: യു.എസ്. മനോജ് കുടുംബ സഹായ നിധി വിതരണം കോടശേരിയിലെ മേച്ചിറയിൽ നടന്നു. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനും കേരള പൊലീസ് അസോസിയേഷനും സംയുക്തമായി ശേഖരിച്ച 14 ലക്ഷം രൂപ കുടുംബാംങ്ങൾക്ക് ബി.ഡി. ദേവസി എം.എം.എൽ വിതരണം ചെയ്തു. മേച്ചിറ ക്ഷീരോത്പാദക സഹകരണ സംഘം ഹാളിൽ നടന്ന യോഗത്തിൽ അസോസിയേഷൻ തൃശൂർ റൂറൽ പ്രസിഡന്റ് ഷെല്ലിമോൻ അദ്ധ്യക്ഷനായി. ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബേബി, ചാലക്കുടി ഡിവൈ.എസ്.പി: സി.ആർ. സന്തോഷ്, പഞ്ചായത്ത് അംഗം ഇ.എ. ജയതിലകൻ, പുതുക്കാട് എസ്.എച്ച്.ഒ: ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.