ചാലക്കുടി: വിശപ്പ് രഹിത ലക്ഷ്യത്തോടെ സ്ഥാപിച്ച കൊരട്ടിയിലെ പാഥേയത്തിൽ പൊതിച്ചോറ് വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്. നൂറ് ദിനം പിന്നിടുന്ന പാഥേയത്തിന് ഐക്യദാർഢ്യവുമായാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു,ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു രവി, സർവീസ് സഹരണ ബാങ്ക് പ്രസിഡന്റ് കെ.പി. തോമസ്, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ കെ.എ. ജോജി, എം.ജെ. ബെന്നി എന്നിവരും ഉണ്ടായിരുന്നു.
പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ എ.കെ. ചന്ദ്രൻ, കൊരട്ടി എസ്.എച്ച്.ഒ: ബി.കെ. അരുൺ എന്നിവരും പാഥേയം സന്ദർശിച്ചു. എ.ഐ.വൈ.എഫ്, യൂത്ത് കോൺഗ്രസ്, കുട്ടിപ്പൊലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊതിച്ചോറ് സമർപ്പിച്ചത്. പാഥേയത്തിലെത്തിയ ജനപ്രതിനിധികളെ പാഥേയം കൂട്ടായ്മയുടെ അംഗങ്ങളായ കെ.സി. ഷൈജു, പി.കെ. സുന്ദരൻ, ജയേഷ് കാളാം പറമ്പിൽ, സ്റ്റെല്ല വർഗീസ് എന്നിവർ അതിഥികളെ സ്വീകരിച്ചു.