ചാലക്കുടി: റിസർവ് ബാങ്കും കേന്ദ്ര സർക്കാരും സഹകരണ മേഖലയ്‌ക്കെതിരെ നടത്തുന്ന നീക്കങ്ങളിൽ ജാഗ്രത വേണമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ. ആനമല കൂട്ടുകൃഷി സഹായ സഹകരണ സംഘം പരിയാരത്ത് ആരംഭിച്ച ആനമല അഗ്രി ഹോർട്ടി കൾച്ചർ നഴ്‌സറിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംഘം പ്രസിഡന്റ് കെ.കെ. ഷെല്ലി അദ്ധ്യക്ഷനായി. പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ എ.കെ. ചന്ദ്രൻ മുഖ്യാതിഥിയായി. അസി. സബ് രജിസ്ട്രാർ സി. സുരേഷ്, സംഘം സെക്രട്ടറി പി.വി. വിവേക് എന്നിവർ സംസാരിച്ചു.