കൊരട്ടി: കൊച്ചിൻ ദേവസ്വം ബോർഡ് ഭരണസമിതി അംഗങ്ങൾക്ക് വിവിധ ക്ഷേത്ര ഉപദേശക സമിതികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചിറങ്ങര ശ്രീഭദ്ര ശരണ കേന്ദ്രത്തിൽ നടത്തിയ യോഗത്തിൽ ചിറങ്ങര ഭഗവതി ക്ഷേത്രം, വിഷ്ണു ക്ഷേത്രം, ചെറ്റാരിക്കൽ, മാമ്പ്ര, അയ്യങ്കോവ് ക്ഷേത്രങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് പ്രസിഡന്റ് വരുതിയിൽ നന്ദകുമാർ, അംഗങ്ങളായ എം.ജി. നാരായണൻ, വി.കെ. അയ്യപ്പൻ എന്നിവരെ ആദരിച്ചു. കെ.എൻ. കൃഷ്ണൻ അദ്ധ്യക്ഷനായി. തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസി. കമ്മിഷണർ കെ. സുനിൽകുമാർ, രാജീവ് പടിയത്ത്, ടി.കെ. സുബ്രൻ, പി. സുരേഷ് കുമാർ, അംബിക രാജൻ, കടയ്ക്കാവട്ടം നാരായണൻ നമ്പൂതിരി, വി. സന്തോഷ്, പി.കെ. ബാബു എന്നിവർ പ്രസംഗിച്ചു.