കൊരട്ടി: ആറ്റപ്പാടം പാലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ മകരച്ചൊവ്വ ആറാട്ട് ഉത്സവത്തിന് ജനുവരി 12നു തുടക്കമാകും. വൈകീട്ട് പ്രാസാദശുദ്ധി, അസ്ത്രകലശപൂജ, വാസ്തു രക്ഷോഘ്‌ന ഹോമം എന്നിവ ആദ്യദിനം നടക്കും. 13ന് വൈകീട്ട് 5.30ന് കൊടിയും കൊടിക്കൂറയും എഴുന്നള്ളിപ്പ്, ഏഴിനും 8.15നും മദ്ധ്യേ തന്ത്രി ഡോ. എൻ.പി. ഷാജു, മേൽശാന്തി വി.കെ. സുധീർ എന്നിവർ കൊടിയേറ്റും.
15ന് 6.30ന് പൊങ്കാല. 17ന് ഒമ്പതിനു സമ്പൂർണ നാരായണീയ പാരായണം. 18ന് ഏഴിന് നാഗങ്ങൾക്ക് തളിച്ചുകൊട, തുടർന്ന് പള്ളിവേട്ട എന്നിവയുണ്ടാകും. 19ന്ആറാട്ട് തുടങ്ങിയിവയാണ് ചടങ്ങുകൾ.