guru

ഗുരുവായൂർ: നിരോധനം ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും വി.ഐ.പികൾക്ക് നാലമ്പല ദർശനം അനുവദിച്ചു.

കൊച്ചി നേവൽ കമാൻഡിലെ ഉന്നത ഉദ്യോഗസ്ഥനും ഭാര്യയും മറ്റു നാലുപേരുമടങ്ങുന്ന സംഘത്തിനാണ് ദർശനം അനുവദിച്ചത്. കൊവിഡിന്റെ പാശ്ചാത്തലത്തിൽ ഭക്തർക്ക് ഇവിടെ വിലക്കുണ്ട്.

രണ്ടു സ്ത്രീകളും നാലു പുരുഷന്മാരും അടങ്ങുന്ന സംഘത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ നേരിട്ടു കൊണ്ടുവന്നാണ് ദർശനം ഒരുക്കിയത്. വെള്ളിയാഴ്ച രാത്രി അത്താഴപൂജയ്ക്ക് ശേഷവും ശനിയാഴ്ച പുലർച്ചെ മൂന്നിന് നിർമ്മാല്യ ദർശനത്തിനുമാണ് ഇവർ നാലമ്പലത്തിൽ കയറിയത്. പുലർച്ചെ നാലര മുതലാണ് ഭക്തർക്ക് ക്ഷേത്ര ദർശനം അനുവദിച്ചത്.

കഴിഞ്ഞ ഏകാദശി ദിവസം ദേവസ്വം മന്ത്രിയുടെ ഭാര്യയ്ക്കും ബന്ധുക്കൾക്കും നാലമ്പലത്തിൽ ദർശനം നടത്താൻ സൗകര്യം ഒരുക്കിയത് വിവാദമായിരുന്നു.