ചാലക്കുടി: വെറ്റിലപ്പാറ എക്‌സ് സർവീസ്‌മെൻ കോളനിയിൽ കാട്ടാനകളിറങ്ങി വൻതോതിൽ കാർഷിക വിളകൾ നശിപ്പിച്ചു. ജോസ് വർക്കിയുടെ ആയിരത്തോളം നേന്ത്രവാഴകളാണ് കഴിഞ്ഞ ദിവസം ആനകൾ നശിപ്പിച്ചത്. രണ്ടു ദിവസം മുമ്പും നൂറുകണക്കിന് വാഴകൾ ഇവ ചവിട്ടിമെതിച്ചു. മൂക്കന്നൂർ സ്വദേശി ജോസ് വർക്കി സ്ഥാലം പാട്ടത്തിനെടുത്താണ് ഇവിടെ കൃഷി ചെയ്യുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ട സംഭവിച്ച തനിക്ക് ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് ജോസ് വർക്കി, മന്ത്രി വി.എസ്. സുനിൽകുമാറിന് നിവേദനം നൽകി.