കയ്പമംഗലം : കർഷക സമരത്തിന് ഐക്യദാർഢ്യവുമായി യൂത്ത് കോൺഗ്രസ് കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തി. ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എ മനാഫ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ ടി.എം നാസർ, സി.എസ് രവീന്ദ്രൻ, സി.സി ബാബുരാജ്, അഡ്വ. മുഹിയുദ്ധീൻ, യു.ഡി.എഫ് കൺവീനർ പി.എസ് മുജീബ് റഹ്മാൻ, ഒ.എ ജന്റിൻ, വാണി പ്രയാഗ്, വി.എസ് ജിനേഷ്, ആസിഫ് മുഹമ്മദ് എന്നിവർ സംസാരിച്ചു.