കൊടുങ്ങല്ലൂർ: നെടിയതളി ശിവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ വൈകീട്ട് 6.30 ന് ക്ഷേത്രം ആചാര്യൻ ബാബു ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തുന്ന ക്രിയാദികൾക്ക് ഇന്നലെ തുടക്കമായി. ആചാര്യവരണം, ഗുരു പൂജ, മുളയിടൽ, രക്ഷോഘ്ന ഹോമം, വാസ്തു ഹോമം, വാസ്തു പുണ്യാഹം, വാസ്തുബലി, പ്രാസാദശുദ്ധി എന്നീ ചടങ്ങുകളോട് ആരംഭിച്ചത്. യജ്ഞത്തിന്റെ ഭാഗമായി ആചാര്യ ദക്ഷിണ വൈസ് പ്രസിഡന്റ് തെക്കൂട്ട് ജയൻ സമർപ്പിക്കും. മുരളി സി.ജി, ശങ്കരൻ കളരിക്കൽ, ജ്യോതിസ് പോളക്കുളത്ത് ചടങ്ങിൽ പങ്കെടുത്തു.