കൊടകര: ചെറുകുന്ന് ബാലസുബ്രഹ്മണ്യക്ഷേത്രത്തിലെ തിരുവുത്സവം ഭക്തിസാന്ദ്രമായി. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളൊഴിവാക്കി ആചാരങ്ങളോടെയായിരുന്നു തിരുവുത്സവം നടത്തിയത്. നിർമാല്യം നിവേദ്യം, പാൽ, കരിക്ക്, പനിനീർ അഭിഷേകം, ഗണപതിഹോമം, വിശേഷാൽപൂജകൾ, വിവിധ കാവടിസംഘങ്ങളുടെയും ഭക്തരുടേയും അഭിഷേകം, കലശാഭിഷേകം, പഞ്ചാമൃതാഭിഷേകം, ശ്രീഭൂതബലി, നാദസ്വരം, ദീപാരാധന, ഭസ്മാഭിഷേകം എന്നിവയുണ്ടായി. ചടങ്ങുകൾക്ക് തന്ത്രി ഡോ.കാരുമാത്ര വിജയൻ വട്ടേക്കാട് വിനോദ് ശാന്തി, മേൽശാന്തി വെറ്റിലപ്പാറ അജീഷ് ശാന്തി എന്നിവർ കാർമികത്വം വഹിച്ചു.