പാവറട്ടി: മണലൂർ മണ്ഡലത്തിലെ തകർന്നതും അടിയന്തരമായി നവീകരിക്കേണ്ടതുമായ റോഡുകൾക്ക് പൊതുമരാമത്ത് വകുപ്പ് 2.91 കോടി രൂപ അനുവദിച്ചതായി മുരളി പെരുനെല്ലി എം.എൽ.എ. നടപടി പൂർത്തികരിച്ച് നിർമ്മാണപ്രവർത്തനം ഉടൻ ആരംഭിക്കാൻ എം.എൽ.എ. ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

മറ്റം ചേലൂർ വാക റോഡ് കാന നിർമ്മാണം- 73 ലക്ഷം, പാലുവായ് - പാവറട്ടി റോഡ് - 12 ലക്ഷം, ടിപ്പുസുൽത്താൻ റോഡ് - 30 ലക്ഷം, കാരമുക്ക് ഏനാമാവ് റോഡ് - 10 ലക്ഷം, കാരമുക്ക് - പാലാഴി റോഡ് - 12 ലക്ഷം, ചിറ്റാട്ടുകര - കുണ്ടുകടവ് റോഡ് - 4 ലക്ഷം, തൃശൂർ - വാടാനപ്പിള്ളി റോഡ് പെരുംപുഴ പാലത്തിന് സമീപം സൈഡ് പ്രൊട്ടക്ഷൻ - 30 ലക്ഷം, തൃശൂർ - വാടാനപ്പിള്ളി റോഡ് ഡ്രൈനേജ് - 20 ലക്ഷം, പുള്ള് - മനക്കൊടി റോഡ് - 20 ലക്ഷം, തൃപ്രയാർ - കാഞ്ഞാണി - ചാവക്കാട് റോഡ് പാച്ച് വർക്ക് - 10 ലക്ഷം, മറ്റം ചേലൂർ - പെരുവല്ലൂർ റോഡ് ഡ്രൈനേജ് - 15 ലക്ഷം, കാരമുക്ക് ഏനാമാവ് റോഡ് ഡ്രൈനേജ് - 20 ലക്ഷം, കണ്ടശ്ശാംകടവ് - മാമ്പിള്ളി റോഡ് ഡ്രൈനേജ് - 20 ലക്ഷം, തൃപ്രയാർ കാഞ്ഞാണി റോഡ് സൈൻ ബോർഡ് - 15 ലക്ഷം.