പാവറട്ടി : വാഹന അപകടത്തിൽ പരിക്കുപറ്റി ഉപജീവനത്തിന് കഷ്ടപ്പെടുന്ന എളവള്ളി തേർവീട്ടിൽ ജീവാനന്ദന് ഡി.വൈ.എഫ്.ഐ എളവള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹനം വാങ്ങി നൽകി. പപ്പടം വിൽക്കാൻ പോയിരുന്ന ജീവാനന്ദൻ കഴിഞ്ഞ ജനുവരി 20ന് ആലുവയിൽ അപകടത്തിൽപ്പെടുകയായിരുന്നു. ചികിത്സയ്ക്ക് പണം തികയാതെ വപ്പോൾ പപ്പടം കൊണ്ടു പോയിരുന്ന ഇരുചക്രവാഹനം വിൽക്കേണ്ടി വന്നു.
ഡി.വൈ.എഫ്.ഐ എളവള്ളി മേഖലാ കമ്മിറ്റി, ടീം മോസ്‌കോ ക്ലബ്ബുമായി സഹകരിച്ച് ജീവാനന്ദന് ഉപജീവനത്തിന് സൗകര്യം ഒരുക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ രാഹുൽ ഭാസി, പി.എസ്. പ്രമോദ്, കെ.പി. രഞ്ജിത്ത്, സി.പി.എം ലോക്കൽ സെക്രട്ടറി പി.വി. അശോകൻ, ടി.എൻ. ലെനിൻ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനത്തിന് പണം സ്വരൂപിച്ചത്.