കയ്പമംഗലം: ആൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ വഴിയമ്പലം യൂണിറ്റ് കൺവെൻഷൻ ജില്ലാ സെക്രട്ടറി എം.കെ. പ്രകാശൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി ദേവമംഗലം ശാഖാ ഗുരുമന്ദിര ഹാളിൽ നടന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ടി.കെ. ദാസൻ അദ്ധ്യക്ഷനായി. കയ്പമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റും എ.കെ.ടി.എ മെമ്പറുമായ ബീന സുരേന്ദ്രനെ പൊന്നാട അണിയിച്ച് ആദരിച്ചു. എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ് നേടിയ യൂണിറ്റ് അംഗത്തിന്റെ മകൻ അഭയ ദാസിന് ഏരിയ പ്രസിഡന്റ് ബാബുരാജ് വിദ്യാഭ്യാസ പുരസ്‌കാരം നൽകി. യൂണിറ്റിന്റെ വാർഷിക റിപ്പോർട്ട് സെക്രട്ടറി സജ്‌നി ആനന്ദും വരവ് ചെലവ് കണക്ക് ബഷീലയും അവതരിപ്പിച്ചു. ഏരിയാ കമ്മിറ്റി അംഗം സുരേഷ് കുമാർ, സൈനബ, സജ്‌നി ഗോകുൽദാസ്, ഷൈനി സേവ്യർ എന്നിവർ സംസാരിച്ചു.