തൃപ്രയാർ: പ്രഭാത സവാരിക്കിടെ കാറിടിച്ച് മുൻ നാട്ടിക ഗ്രാമ പഞ്ചായത്ത് അംഗം ടി.സി. ഉണ്ണിക്കൃഷ്ണന് പരിക്കേറ്റു. ഉണ്ണിക്കൃഷ്ണനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ നാട്ടിക സെന്ററിലായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കവെയാണ് കാറിടിച്ചത്.