chara-
കോൾ പാടത്ത് കണ്ടെത്തിയ ചാരതലയൻ പക്ഷി

തൃശൂർ.ഏഷ്യൻ വാട്ടർബേഡ് സെൻസസിന്റെ ഭാഗമായി തൃശൂർ- പൊന്നാനി കോൾനിലങ്ങളിൽ നീർപ്പക്ഷി സർവേയിൽ പക്ഷികൾ കുറയുന്നുവെന്ന് കണ്ടെത്തൽ. മുൻ വർഷങ്ങളെ അപേക്ഷിച്ചു വലിയ കുറവാണു കണ്ടെത്തിയതെന്നു പക്ഷി നിരീക്ഷകർ പറയുന്നു.

മാറഞ്ചേരി, ഉപ്പുങ്ങൽ, തൊമ്മാന, അടാട്ട്, മനക്കൊടി, പാലയ്ക്കൽ, ഏനമാവ്, പുല്ലഴി, അടാട്ട്, മുള്ളൂർക്കായൽ തുടങ്ങിയ കോൾമേഖലകൾ കേന്ദ്രീകരിച്ച് നടത്തിയ സർവെയിൽ 56 ഇനങ്ങളിലായി 16,000 ഓളം പക്ഷികളെയാണ് നിരീക്ഷിച്ചത്. കോൾപ്പാടത്തെ പക്ഷിക്കൂട്ടായ്മയായ കോൾ ബേഡേഴ്സിന്റെയും കാർഷിക സർവകലാശാല വന്യജീവി പഠനവിഭാഗവും സംയുക്തമായാണ് സർവെ സംഘടിപ്പിച്ചത്.

കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തപ്പെട്ട സർവെയിൽ സി.പി. സേതുമാധവൻ, മുകുന്ദൻ കിഴക്കെമഠം, മിനി ആന്റോ, ജയ്ദേവ് മേനോൻ, നിഥീഷ് കെ.ബി, ശ്രീകുമാർ കെ. ഗോവിന്ദൻകുട്ടി, ലതീഷ് ആർ. നാഥ്, അരുൺ ജോർജ്, സിജി പി.കെ, വിവേക് ചന്ദ്രൻ, ശ്രീകുമാർ ഇ.ആർ, ശ്രീഹരി, മനോജ് കരിങ്ങാമഠത്തിൽ, അദിൽ നഫർ, കൃഷ്ണകുമാർ കെ.അയ്യർ, സുബിൻ മനക്കൊടി, മാത്യൂസ് തെക്കേതല, പ്രശാന്ത് എസ്, രവീന്ദ്രൻ കെ.സി, ഷിനോ കൂറ്റനാട് തുടങ്ങി അമ്പതോളം പക്ഷിനിരീക്ഷകർ പങ്കെടുത്തു. തുടർന്ന് ഓൺലൈനിൽ നടന്ന അവലോകനയോഗത്തിൽ ഡോ. പി.ഒ. നമീർ അദ്ധ്യക്ഷത വഹിച്ചു.

വിധയിനം എരണ്ടകൾ, വർണ്ണക്കൊക്ക്, ഞവുഞ്ഞിപ്പൊട്ടൻ, കരിയാള, ചിന്നമുണ്ടി, നീലക്കോഴി, നീർക്കാക്കകൾ

ചാരത്തലയൻ തിത്തിരി, കായൽപുള്ള്, ചെങ്കണ്ഠൻ വരമ്പൻ, വെള്ളക്കറുപ്പൻ മേടുതപ്പി, താലിപ്പരുന്ത്, പുള്ളിച്ചുണ്ടൻ പെലിക്കൺ, മീവൽക്കാട തുടങ്ങി പക്ഷികളെയും കോൾനിലങ്ങളിൽനിന്ന് കണ്ടെത്താനായി.

പക്ഷിപ്പനി കേരളത്തിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ദേശാടനപക്ഷികൾ കുട്ടത്തോടെ ചാകുന്നുണ്ടോ എന്നും ഇത്തവണ സർവെയുടെ ഭാഗമായി ഫീൽഡിൽ അന്വേഷണം നടത്തിയെങ്കിലും പ്രത്യേകിച്ചൊന്നും കണ്ടെത്തിയില്ല.