തൃശൂർ: ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി 5000 പുതപ്പുകൾ ശേഖരിച്ചു. അതികഠിനമായ ശൈത്യത്തെയും, മഴയെയും അവഗണിച്ച് ന്യായമായ ആവശ്യങ്ങൾ ഉയർത്തി സമരം ചെയ്യുന്ന കർഷക സഹോദരങ്ങൾക്ക് ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ബ്ലാങ്കറ്റ് ചലഞ്ച് എന്ന പേരിൽ പുതപ്പ് ശേഖരണം നടത്തിയത് വസ്ത്രവ്യപാരികളും, പൊതുജനങ്ങളും, പാർട്ടി പ്രവർത്തകാരുടെയും സഹായത്തോടെ ഒരാഴ്ച കൊണ്ടാണ് പുതപ്പുകൾ ശേഖരിച്ചത്. പുതിയ പുതപ്പുകൾ മാത്രമാണ് ശേഖരിച്ചത്. കർഷകസമരത്തെ നാട് ഒന്നടങ്കം പിന്തുണക്കുന്നതിന്റെ പ്രതിഫലനമായി ബ്ലാങ്കറ്റ് ചലഞ്ച് മാറിയെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. സന്ദീപും സെക്രട്ടറി രാഗേഷ് കണിയാംപറമ്പിലും അറിയിച്ചു. പുതപ്പുകൾ രണ്ട് ദിവസത്തിനകം ഡൽഹിയിൽ എത്തിക്കും.